എന്റെ പേനയില്‍ മഷിയില്ല
മേശയ്ക്കുമുകളില്‍ ജനാലയ്ക്കരികില്‍
വരണ്ടിരിക്കുന്നെന്‍ മഷിക്കുപ്പി
എന്‍റെ പേനയില്‍ മഷിയില്ല
എന്റെ തലയില്‍ പക്ഷേ തീയാണ്
പുകഞ്ഞുപൊങ്ങുന്ന, എരിച്ചടക്കുന്ന
ഉയിർ തിളയ്ക്കുന്ന തീയ്
എന്‍റെ പേനയില്‍ മഷിയില്ല
പൊള്ളുമെന്‍ സിരകളിലൂടൊഴുകിപ്പടരുന്നു
കടുംലഹരിപോലെ ഒരു കവിത
വരണ്ട പേനയിൽ മഷിയായ് നിറയുന്നു
എന്റെ സിരകളിലൊഴുകും കവിത...
ശിരസ്സിൽ തിളച്ച കവിത...
No comments:
Post a Comment