Friday 7 February 2014

എന്റെ പ്രണയം

എന്റെ പ്രണയം നീയെന്തു ചെയ്തു
നാം കണ്ട കനവുകൾ
ഞാൻ തന്ന പൂവുകൾ 
ചെന്നിറമാർന്ന തുടുത്ത നിൻ ചുണ്ടിൽ
എൻ ദന്തമാഴ്ന്നു തിണർത്തൊരാ പാടുകൾ....

എന്റെ കവിതകൾ നീയെന്തു ചെയ്തു 
നിന്നുഷ്ണമേറ്റു തിളച്ചൊരെൻ ചോരയെൻ
മഷിതണ്ടിലൂറ്റി ഞാൻ എഴുതിയ കവിതകൾ


എന്റെ കവിതകൾ നീയെന്തു ചെയ്തു.....

6 comments:

  1. വിസ്മ്രിതിയിലേക്ക് മറഞ്ഞ കാമനകളെ വീണ്ടും ഓർത്തെടുക്കുന്നു കവി

    ReplyDelete
  2. ഓർമ്മ വന്നത് ബേപ്പൂർ സുൽത്താന്റെ ഈ വാചകങ്ങളാണ്.

    ആ പൂവ് നീയെന്തു ചെയ്തു?..........?
    ഏതുപൂവ് ?..
    രക്ത നക്ഷത്രം പോലെ
    കടും ചെമാപ്പായ ആ പൂവ് ?
    ഓ അതോ ?
    അതെ, അതെന്ത് ചെയ്തു..?
    തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?
    ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാന്‍?
    കളഞ്ഞെങ്കിലെന്ത്?
    ഓ ഒന്നുമില്ല,

    എന്റെ ഹൃദയമായിരുന്നു അത്.....!

    കവി ഇതു വായിച്ചിട്ടില്ലെന്നു തന്നെ കരുതുന്നു. ഉണ്ടെങ്കിലും ഇല്ലെങ്കിലും കവിത ഇതിന്റെ നിഴലിലായി പോയി.

    ReplyDelete
    Replies
    1. "ആ പൂവ് നീയെന്തുചെയ്തു? രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്" പ്രണയത്തെക്കുറിച്ച് ലോകത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മികച്ചതെന്ന് ഞാനെണ്ണുന്ന വരികൾ. എൻറെ ഒന്പതുവരി ഉന്മാദത്തിൽ അതിൻറെ നിഴൽ ഓർത്തതിന് നന്ദിപറയട്ടെ. അനൽ-ഹഖും തത്വമസിയും ഒന്നെന്നുപറഞ്ഞ വിശ്വകഥാകാരൻ എൻറെയും ഞരന്പുകളിൽ കുടികൊള്ളുന്നുണ്ട്. സ്നേഹവും വായനയും അഭിപ്രായങ്ങളും തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. നല്ല വായനയ്ക്ക് നന്ദിയോടെ... വൈശാഖ്

      Delete
  3. ഹ്മം... എന്ത് ചെയ്തുവെന്ന ചോദ്യം!

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായത്തിനും നന്ദി... keep in touch..

      Delete
  4. ഞാനും പലപ്പോഴും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്......നല്ല വരികള്‍

    ReplyDelete