Saturday 5 April 2014

ഇനിയും ഞാൻ പാടട്ടെ

വരണ്ടുപോയൊരു നീരൊഴുക്കു ഞാൻ -
എന്റെ സാക്ഷ്യമീ മരുഭൂമി,
കഴുകൻ തിന്നവശേഷിച്ച അസ്ഥിഗോപുരങ്ങൾ,
കൂടുകളിൽ വിശന്നുചത്ത കുഞ്ഞുങ്ങൾ.

ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.
എൻ സ്വരം കേൾക്കുന്നിലലെന്നതിന്നർത്ഥം
ഞാനില്ലയെന്നല്ല.

രാജവീഥിയിൽ, രഥചക്രങ്ങൾക്കടിയിൽ
ചതഞ്ഞരഞ്ഞ നായ ഞാൻ.*
പ്രാണനുവേണ്ടി മുട്ടിവിളിച്ചപ്പോൾ
വാതിലടച്ച്‌, നീ പുറത്താക്കിയ നിലവിളി.

ഞാൻ വെട്ടേറ്റുവീണ തെരുവോരങ്ങളിൽ
എൻ രക്തമിറ്റുന്ന വാൾത്തലപ്പുകളിൽ
എന്നെക്കരിച്ച ചുടലപ്പറമ്പുകളിൽ
ഇനിയും ഞാൻ പാടട്ടെ

ചത്ത കിളിയുടെ ചീഞ്ഞ വയറ്റിൽ
കെട്ട മുട്ടയിൽ പട്ട കുരുന്നിന്റെ കുരലാണു ഞാൻ.


*കാറിനടിയിൽ നായ്ക്കൾ പെട്ടുചത്താൽ സങ്കടം തോന്നുന്നതുപോലെ, ഗുജറാത്ത് കൂട്ടക്കൊലയിലും ഖേദിക്കുന്നുവെന്നുപറഞ്ഞ ഭരണാധികാരിയെ ഓർക്കുക.

4 comments:

  1. നിലയ്ക്കാത്ത പാട്ടുകള്‍ പാടിക്കൊണ്ടേയിരിയ്ക്കാം

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി. കവിത മനസ്സിലാക്കാൻ ശ്രമിച്ചതിന് സന്തോഷം അറിയിക്കട്ട...

      Delete
  2. best wishesh
    http://malayaleeuk.blogspot.co.uk/

    ReplyDelete