പട്ടികളേ...
വിദ്യാർത്ഥി കോർണറിൻറെ തുരുമ്പിച്ച കൈവരികളിൽ പിടിച്ച്
മെല്ലിച്ച ശരീരം വില്ലുപോലെ വളച്ച് ശക്തിസംഭരിച്ച്
നിശബ്ദതയിലാഴ്ന്ന അർദ്ധരാത്രിയിലെ നഗരം
പ്രകമ്പനംകൊള്ളുമാറ് അയാൾ വിളിച്ചു.
പ്രസംഗിച്ചു തേഞ്ഞ അഭിസംബോധനകളുടെ മുഴക്കങ്ങളെല്ലാം
ദിഗന്തങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.
ഇരവുകൾ പകലാക്കുന്ന ഹൈമാസ്റ്റ് വെളിച്ചത്തിൻകീഴിൽ
നൂറ്റാണ്ടുകൾകണ്ട മഹാവൃക്ഷങ്ങളിൽ
നിദ്രാ ഹോർമോണുകളിൽ വ്യതിയാനങ്ങൾ സംഭവിച്ച പക്ഷികൾ
അർദ്ധമയക്കത്തിൽനിന്നുണർന്ന് ചിലച്ചു നിശബ്ദമായി.
അവ അടയിരിക്കുന്ന മുട്ടകളിലെ ചാപിള്ളകൾ മാത്രം
ഒന്നുമറിയാതെ ഉറങ്ങി.
നഗരത്തിലെ പട്ടികളെല്ലാം പ്രസംഗപീഠത്തിൻറെ കീഴിലെത്തി
മുറുമുറുത്തു
പല്ലിളിച്ചു
പരസ്പരം കടിച്ചുമുറിഞ്ഞതിൽ നക്കി
വാലാട്ടി, കൂട്ടമായി ഓരിയിട്ടു.
സ്നേഹം നടിച്ചു.
സ്നേഹത്തെക്കുറിച്ച് അയാൾ പറഞ്ഞു
ഒരു പട്ടി മറ്റെല്ലാ പട്ടികളെയും സ്നേഹിക്കണം.
സാഹോദര്യത്തെക്കുറിച്ച് പറഞ്ഞു
ഒരു പട്ടി മറ്റെല്ലാ പട്ടികളെയും
സഹോദരീസഹോദരന്മാരായി കാണണം.
ബഹുമാനിക്കണം.
ലോക സമാധാനം, സംസ്കാരം, സോഷ്യലിസം,
കരുണ, ദയ, പ്രേമം, കാമം,
സഹിഷ്ണുത, ഒത്തൊരുമ
എല്ലാത്തിനെക്കുറിച്ചും ദീർഘമായി പ്രസംഗിച്ചു.
പട്ടികൾ എല്ലാം ഗ്രഹിച്ചു.
അനന്തരം, അയാൾ തൻറെ ചാക്കുകെട്ട് തുറന്ന്;
നഗരത്തിരക്കുകളിൽ നിന്ന്,
മുഖം മിനുക്കിയ ഭോജനാലയങ്ങളുടെ
ചീഞ്ഞപിന്നാമ്പുറങ്ങളിൽ നിന്ന് ശേഖരിച്ച
വിശിഷ്ട ഭോജ്യങ്ങൾ അവർക്കായി വിതറി.
എച്ചിലിനുവേണ്ടി ചീറിക്കൊണ്ട് കടികൂടി,
അവസാന എല്ലിൻകഷണവും ഭുജിച്ച ശേഷം
നാളെ തമ്മിൽ കാണാമെന്നു തമ്മിൽ പറഞ്ഞ്
പട്ടികൾ ഇരുളിൽ അലിഞ്ഞുപോയി.
(വിദ്യാർത്ഥി കോർണർ - തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൻറെ തെക്കു പടിഞ്ഞാറുള്ള പ്രസിദ്ധമായ പ്രസംഗപീഠം)

തങ്ങളിൽ തങ്ങളിൽ മത്സരിക്കേണ്ടി വരുമ്പോഴേ പട്ടികൾക്ക് വർഗ്ഗബോധം നഷ്ടപ്പെടുന്നുള്ളു. 'അതാ, അവനാണു നമ്മുടെ ശത്രു, അവനെ കടിച്ചു കീറൂ' എന്ന് അയാൾ ആവശ്യപ്പെടുമ്പോൾ നായ്ക്കളെല്ലാം ഏകാഭിപ്രായത്തോടെ ഒന്നു ചേർന്ന് ഒരു ഭീകരൻ നായയായി മാറും. വിരൽ ചൂണ്ടാൻ ശത്രുക്കളുള്ള ഉടമകളിൽ നിന്ന് നായ്ക്കൾ സ്വതന്ത്രരാവട്ടെ. ഔദാര്യമാവുന്ന എല്ലിൻ കഷണങ്ങൾ നിരാകരിച്ച് ഭക്ഷണം സ്വയം കണ്ടെത്താൻ നായ്ക്കൾക്ക് ശേഷിയുണ്ടാവട്ടെ.
ReplyDeleteവിദ്യാർത്ഥി കോർണറിൻറെ തുരുമ്പിച്ച കൈവരികളിൽ പിടിച്ച്
മെല്ലിച്ച ശരീരം വില്ലുപോലെ വളച്ച് ശക്തിസംഭരിച്ച്
നിശബ്ദതയിലാഴ്ന്ന അർദ്ധരാത്രിയിലെ നഗരം
പ്രകമ്പനംകൊള്ളുമാറ് അയാൾ വിളിച്ചു. >> ഈ വാചകത്തിൽ ഒരു പിശകില്ലേ ? ആദ്യം പറഞ്ഞ വിശേഷണങ്ങൾ 'അർദ്ധരാത്രിയിലെ നഗരത്തെ' സംബന്ധിച്ചാണ് എന്നൊരു ധ്വനി. ?
അനുസരിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ടവർക്ക് തിരിച്ചറിവുണ്ടാകുന്നത് വരെ കവലകളിൽ പ്രസംഗങ്ങൾ ഉണ്ടാവും.
ReplyDeleteനന്നായി എഴുതി. ആശംസകൾ..
അരാഷ്ട്രീയം, അസഹിഷ്ണുത, നേതൃത്വത്തിൻറെയും അണികളുടെയും മൂല്യബോധവും ലക്ഷ്യബോധവും ഇല്ലായ്മ അതായിരുന്നു കവിതയിലെ വിഷയം. തിരിച്ചറിഞ്ഞതിലും അഭിപ്രായം പറഞ്ഞതിലും പ്രദീപേട്ടനോടും, വിഡ്ഢിമാനോടും സന്തോഷമറിയിക്കട്ടെ.
Delete